പരിക്കും സസ്പെൻഷനും വേട്ടയാടുന്നു, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

Newsroom

Picsart 23 10 01 23 13 07 436

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇടവേള കഴിഞ്ഞ് ഇറങ്ങുകയണ്‌. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മൂന്ന് മത്സരങ്ങളിൽ 2 വിജയവും ഒരു തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. കൊച്ചിയിൽ ഈ സീസണിൽ നടന്ന രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. അതു തന്നെയാകും ടീമിന്റെ ആത്മവിശ്വാസം.

കേരള ബ്ലാസ്റ്റേഴ്സ് 23 09 22 09 55 58 476

എന്നാൽ പരിക്കും സസ്പെൻഷനും കാരണം ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ഇലവൻ ആകില്ല കളത്തിൽ ഇറങ്ങുന്നത്. സസ്പെൻഷൻ കാരണം വിദേശ ഡിഫൻഡർ മിലോസും ഇന്ത്യൻ ഡിഫൻഡർ പ്രബീർ ദാസും ഇന്ന് ഇല്ല. പരിക്ക് കാരണം ജീക്സൺ സിംഗ്, ലെസ്കോവിച്, ഐബാൻ എന്നിരും ഇന്ന് ഉണ്ടാകില്ല.

രാഹുൽ കെ പി, ഇഷാൻ പണ്ടിത, ബ്രൈസ് മിറാണ്ട എന്നിവർ ഇന്ന് ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഡിഫൻസ് ലൈനിൽ ബ്ലാസ്റ്റേഴ്സ് ആരെ എടുക്കും എന്നാകും ഏവരും ഉറ്റു നോക്കുന്നത്‌. ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തത്സമയം കാണാം.