ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഐബാൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയായി.
ആദ്യ പകുതിയിൽ മികച്ച രീതിയിൽ തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് ആയിരുന്നു. നല്ല രീതിയിൽ കളിക്കവെ ആണ് ഒരു അനാവശ്യ ഫൗൾ ഐബാന് ചുവപ്പ് കാർഡ് നൽകിയത്. നോർത്ത് ഈസ്റ്റ് താരം അജാരെയെ ഹെഡ് ബട്ട് ചെയ്തതിന് ആണ് 30ആം മിനുറ്റിൽ ഐബാന് ചുവപ്പ് കാർഡ് ലഭിച്ചത്.
ഇതിനു ശേഷം 10 പേരുമായി കളിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഊന്നി കളിക്കേണ്ടി വന്നു. സച്ചിൻ സുരേഷിന്റെ ഒരു മികച്ച സേവ് ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായി നിർത്തി.