ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഒറ്റപ്പെട്ടുപോയി എന്ന് പറയാം. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം മാത്രമാണ് ഐഎസ്എൽ കളിക്കുന്ന ടീമുകളിൽ കപ്പ് ഇല്ലാതെ നിൽക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ കളിക്കുന്ന 13 ടീമുകളിൽ 12 ടീമുകളുടെയും സീനിയർ ടീമുകൾ കപ്പ് നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഈ വിഷയത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് തന്നെ പറയാം.
ഇതുവരെ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും മാത്രമായിരുന്നു കപ്പ് നേടാതെ ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ വിജയത്തോടെ നോർത്ത് അവരുടെ കലവറയിലേക്ക് ഒരു കപ്പ് എത്തിച്ചു. മുമ്പ് മൂന്ന് തവണ ഐഎസ്എൽ ഫൈനൽ കളിച്ചിട്ടുണ്ട് എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് കപ്പ് നേടാൻ ആയിരുന്നില്ല. മറ്റു ടൂർണമെന്റിലും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം കപ്പ് നേടിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. അതല്ലാതെ വേറൊരു കിരീടവും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാബിനറ്റിൽ ഇതുവരെയായിട്ടും എത്തിയിട്ടില്ല.
ഐഎസ്എല്ലിലെ ടീമുകളായ ബംഗളൂരു എഫ്സി, ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ, മുഹമ്മദൻസ്, ഒഡീഷ, പഞ്ചാബ്, ഇപ്പോൾ നോർത്ത് ഈസ്റ്റ് ഇവരെല്ലാം കിരീടം നേടിയിട്ടുണ്ട്. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകും.