ഐഫർ എഡ്യൂക്കേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

Newsroom

Picsart 23 09 12 08 12 00 835
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, സെപ്റ്റംബർ 11, 2023: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്, പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഔദ്യോഗിക പങ്കാളികളായി ഐഫർ എഡ്യൂക്കേഷൻ. മികച്ച പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ നെറ്റ്, യു.ജി.സി, സി.യു.ഇ.ടി-യു.ജി & പി.ജി. തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന ഓൺലൈൻ കോച്ചിങ് പ്ലാറ്റ്ഫോമാണ് ഐഫർ എഡ്യൂക്കേഷൻ.

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐഫർ എഡ്യൂക്കേഷൻ സി.ഇ.ഒ. അനീസ് പൂവത്തി അറിയിച്ചു. ഐഫർ എഡ്യൂക്കേഷൻ ‘വാഗ്ദാനങ്ങൾക്ക് അതീതമായി’ വിശ്വസിക്കുന്നതു പോലെ ‘ഒരു ഗെയിം എന്നതിനപ്പുറം’ ഫുട്ബോളിനെ ഒരു വികാരമായി നെഞ്ചിലേറ്റാൻ ആരാധകരെ പ്രേരിപ്പിച്ച ഒരു ടീമുമായി കൈകോർക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഫുട്ബോളിനെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള കായികമായി മാറ്റുന്നതിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് എല്ലാ വിധ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐഫർ എഡ്യൂക്കേഷനെപ്പോലെ സമൂഹത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനവുമായി പങ്കാളികളാവാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും പരിശീലനവും നൽകി അവരുടെ ജീവിത ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ക്ലബ് അഭിമാനിക്കുന്നു” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.