കൊൽക്കത്ത, ഡിസംബർ 13: ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും. മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ആണ് മത്സരം നടക്കുന്നത്. വൈകുന്നേരം 7:30 ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.

നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ, മികച്ച ഫോമിലാണ്. മറുവശത്ത്, 11 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി പത്താം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, സ്ഥിരത കണ്ടെത്താൻ പാടുപെടുകയാണ്.
മോഹൻ ബഗാൻ്റെ കരുത്ത് അവരുടെ ഉറച്ച പ്രതിരോധ ഘടനയിലാണ്, അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകൾ അവർ സ്വന്തമാക്കി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ആകട്ടെ 21 ഗോളുകളും വഴങ്ങി.
പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തു സൂക്ഷിക്കണം എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം ആവശ്യമാണ്.