പ്രീ-സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസിനെ തോല്പ്പിച്ചു

Newsroom

പശ്ചിമ ബംഗാളിലെ കല്യാണിയിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഹമ്മദൻ എസ്‌സിയെ തോൽപ്പിച്ചു ‌ 2-0 എന്ന സ്കോറിനായിരുന്നു വിജയം. യോഹെൻബ മെയ്റ്റിയും നോഹ സദൗയിയും ആണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ആയിരുന്നു നോഹയുടെ ഗോൾ. പിന്നീട് യൊഹെൻബ ഒരു ഗംഭീര സ്ട്രൈക്കിലൂടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

നോറ
നോറ

ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മത്സരത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്യാമ്പയിൻ സെപ്റ്റംബർ 15 ന് ആരംഭിക്കും, അവിടെ അവർ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടും.