കേരള ബ്ലാസ്റ്റേഴ്സ് കേരള യുണൈറ്റഡ് പോരാട്ടത്തിന് കളം ഒരുങ്ങുന്നു

Picsart 08 17 03.23.46

കേരളത്തിലെ രണ്ട് പ്രധാന ക്ലബുകൾ തമ്മിൽ നേർക്കുനേർ വരുന്നു. ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും സെക്കൻഡ് ഡിവിഷൻ കളിക്കാൻ ഒരുങ്ങുന്ന കേരള യുണൈറ്റഡും ആണ് അടുത്ത ആഴ്ച നേർക്കുനേർ വരുന്നത്. രണ്ട് ക്ലബുകളും തമ്മിൽ രണ്ട് സൗഹൃദ മത്സരങ്ങൾ വരുന്ന ആഴ്ച കളിക്കും. ഓഗസ്റ്റ് 20നും ഓഗസ്റ്റ് 27നും ആയിരിക്കും മത്സരങ്ങൾ നടക്കുക. രണ്ട് മത്സരങ്ങൾക്കും കൊച്ചി ആകും വേദിയാവുക.

കേരള ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് ആഴ്ചകളോളമായി കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. ഡ്യൂറണ്ട് കപ്പിൽ കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് അതിനു മുമ്പ് മാച്ച് ഫിറ്റ്നെസ് നേടാൻ ആണ് ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. കേരള യുണൈറ്റഡും അവരുടെ പ്രീസീസൺ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ സാധ്യത ഇല്ല.

Previous articleഅനസ് എടത്തൊടിക വീണ്ടും ജംഷദ്പൂരിൽ
Next articleടാമി അബ്രഹാം ഇനി റോമയുടെ ഒമ്പതാം നമ്പർ