കേരള ബ്ലാസ്റ്റേഴ്സിന്റെ ജീക്സൺ സിംഗിന് പരിക്ക്, മൂന്ന് മാസത്തോളം പുറത്തിരിക്കും

Newsroom

Picsart 23 10 20 12 11 29 124
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിംഗിന് പരിക്ക്. താരത്തിന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിൽ തോളിന് പരിക്കേറ്റിരുന്നു‌. ആ പരിക്ക് ആണ് ഇപ്പോൾ താരത്തെ അലട്ടുന്നത്‌. ഇതേ പരിക്ക് കാരണം ഇന്ത്യയുടെ മെർദേക കപ്പിലെ മത്സരം ജീക്സണ് നഷ്ടമായിരുന്നു. ജീക്സണ് തോളിലെ പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു. അടുത്ത ആഴ്ച ആകും ശസ്ത്രക്രിയ എന്ന് അദ്ദേഹം പറഞ്ഞു.

ജീക്സൺ 23 10 20 12 12 28 189

രണ്ട് മുതൽ മൂന്ന് മാസം വരെ ജീക്സൺ പുറത്തിരിക്കും എന്നും കോച്ച് ഇന്ന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമണ് ജീക്സൺ. അതുകൊണ്ട് തന്നെ ജീക്സണെ നഷ്ടമായാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. പരിക്ക് ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സിനെ വളരെ മോശമായാണ് ബാധിച്ചിരിക്കുന്നത്‌. ഐബാൻ, ലെസ്കോവിച്, സൊട്ടീരിയോ എന്നിവർ എല്ലാം പരിക്കിന്റെ പിടിയിൽ ആയിരുന്നു‌.