കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ മധ്യനിര താരം ജീക്സൺ സിംഗ് ഈസ്റ്റ് ബംഗാളിൽ കരാർ ഒപ്പുവെച്ചു. താരം ഈസ്റ്റ് ബംഗാളിൽ മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. താരത്തിനായി ബ്ലാസ്റ്റേഴ്സിന് ഒരു വലിയ ട്രാൻസ്ഫർ തുക നൽകാനും ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന മധ്യനിര താരത്തെയാണ് ഈ ഡീലിലൂടെ നഷ്ടമാകുന്നത്.
ബ്ലാസ്റ്റേഴ്സ് പുതിയ കരാർ ജീക്സണു മുന്നിൽ വെച്ചു എങ്കിലും അത് നിരസിച്ചാണ് താരം ക്ലബ് വിടാൻ പോകുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ആയിരുന്നു ജീക്സണായി രംഗത്ത് ഉണ്ടായിരുന്നത്. ജീക്സൺ ഈസ്റ്റ് ബംഗാൾ തിരഞ്ഞെടുക്കുകയായിരുന്നു.
ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറാകാത്തതുബാൽ ആണ് താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിച്ചത്. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. 2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരമാണ് ജീക്സൺ.