“എങ്ങനെ കളി തോറ്റു എന്നതല്ല, എങ്ങനെ തോൽവിയോട് പ്രതികരിക്കുന്നു എന്നതാണ് പ്രധാനം” – ഇവാൻ

Newsroom

കേരള ബാാസ്റ്റേഴ്സ് അവസാന മത്സരത്തിലെ പരാജയത്തെ കുറിച്ച് അല്ല ചിന്തിക്കുന്നതെന്നും ആ പരാജയത്തോടുള്ള പ്രതികരണം എങ്ങനെയാകണം എന്നതിലാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഇവാൻ.

“നിങ്ങൾ ഒരു കളിയിൽ തോറ്റാൽ അത് ഒരിക്കലും നല്ല കാര്യമല്ല. ചെറിയ കാര്യങ്ങൾ വരെ ഒരു ഗെയിം ജയിക്കാനോ ഗെയിം തോൽക്കാനോ കാരണമാകും. കഴിഞ്ഞ കളിയിലും ഇതായിരുന്നു അവസ്ഥ. അടുത്ത കളിയിലും അവസാനം വരെ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ കളിയിൽ എങ്ങനെ തോറ്റുവെന്നത് പ്രശ്നമല്ല, ആ തോൽവിയോട് നാളെ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം” ഇവാൻ പറഞ്ഞു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ ആണ് നേരിടേണ്ടത്.