കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനൊവിചിന് വീണ്ടും വിലക്ക്. റഫറിക്കെതിരെ വിമർശനമുന്നയിച്ചതിനാണ് ഇവാനെ ഇപ്പോൾ വിലക്കിയിരിക്കുന്നത്. ഒരു മത്സരത്തിൽ വിലക്കും ഒപ്പം 50,000 രൂപ പിഴയും എ ഐ എഫ് അച്ചടക്ക കമ്മിറ്റി ഇവാനു മേൽ വിധിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ഇവാൻ ഉണ്ടാകില്ല എന്ന് ഉറപ്പായി. അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം നടത്താനോ ആകില്ല.
ഇവാൻറെ അഭാവത്തിൽ നാളെ നടക്കുന്ന പത്രസമ്മേളനത്തിൽ അസിസ്റ്റൻറ് പരിശീലകൻ ഫ്രാങ്ക് പങ്കെടുക്കുമെന്ന് ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്കെതിരെ വിവാദമായ വാക്ക് ഔട്ട് നടത്തിയ ഇവാന് പത്തു മത്സരങ്ങളോളം വിലക്ക് കിട്ടിയിരുന്നു. വിലക്കഴിഞ്ഞ് തിരിച്ചെത്തൊയ ഇവാൻ കേരള ബ്ലാസ്റ്റേഴ്സിനെ മികച്ച പ്രകടനങ്ങളിലേക്ക് നയിക്കുന്നതിന് ഇടയിലാണ് പുതിയ നടപടി. ഇവാനെ വിലക്കിയതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതിഷേധം ഉയർത്തുന്നുണ്ട്. റഫറിയിംഗ് മെച്ചപ്പെടുത്തുന്നതിന് പകരം റഫറിംഗിനെ വിമർശിക്കുന്നവരെ വിലക്കുന്ന അവരെ നിശബ്ദരാക്കുന്ന നടപടിയിൽ നിന്ന് ലീഗ് അധികൃതറ്റ് പിന്മാറണമെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുന്നു.