സെപ്തംബർ 15 ഞായറാഴ്ച പഞ്ചാബ് എഫ്‌സിക്കെതിരായ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സ്റ്റേഡിയം 50% ശേഷിയിൽ പരിമിതപ്പെടുത്തിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. കേരളത്തിലുടനീളം നടക്കുന്ന ഓണാഘോഷ പരിപാടികൾ കാരണം സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവാണ് ഈ തീരുമാനത്തിന് കാരണം.
അന്ന് കൂടുതൽ പോലീസ് സേനയെ വിട്ട് കിട്ടാൻ പ്രയാസം ഉണ്ടെന്നത് കണക്കിലെടുത്താണ് മൊത്തം ടിക്കറ്റ് വിൽപ്പന കപ്പാസിറ്റിയുടെ പകുതിയാക്കി ക്ലബ് കുറച്ചത്.
സീസൺ ഓപ്പണറിന് സ്റ്റേഡിയം നിറയുന്നതിനാൺ കേരള ബ്ലാസ്റ്റേഴ്‌സിന് മുൻഗണന നൽകുന്നതെങ്കിലും, അവശ്യ സേനയിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം ലഘൂകരിക്കാനും അവരുടെ കുടുംബത്തോടൊപ്പം ഉത്സവം ആസ്വദിക്കാനും അവരെ അനുവദിക്കേണ്ടത് പ്രധാനമെന്ന് ക്ലബ് മനസ്സിലാക്കുന്നതായി ഔദ്യോഗിക കുറിപ്പിൽ പറയുന്നു.