കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഹൈദരബാദിന്റെ കടുത്ത വെല്ലുവിളി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഈ സീസണിൽ ഐ എസ് എല്ലിൽ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ഹൈദരബാദ്. ഇന്ന് വിജയിക്കുന്ന ടീമിന് ലീഗിൽ ഒന്നാമത് എത്താം. ഹൈദരബാദിന് ഒരു സമനില ലഭിച്ചാലും ലീഗിൽ ഒന്നാമത് എത്താം.

രണ്ട് ക്ലബ്ബുകളും ഒമ്പത് മത്സരങ്ങളിൽ നിന്ന് ഓരോ തോൽവി മാത്രമെ വഴങ്ങിയിട്ടുള്ളൂ. അവസാന അഞ്ച് ഏറ്റുമുട്ടലുകളിൽ രണ്ട് ജയവും മൂന്ന് സമനിലയുമായി 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ഹൈദരാബാദ് 16 പോയിന്റുമായി ലീഗിൽ രണ്ടാമതും നിൽക്കുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.