ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന സമനിലയിൽ നിൽക്കുന്നു. ജീസസ് ജിമിനസിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹൈദരാബാദ് സമനില നേടി.
കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. 13ആം മുനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബ്ലാസ്റ്റേഴ്സിനായി. 17കാരനായ കുറോ സിങ് വലതു വിങ്ങിലൂടെ നടത്തിയ നീക്കം ഹൈദരാബാദ് ഡിഫൻസിനെ വലച്ചു. കുറോ ബോക്സിൽ നിന്ന് പന്ത് ജിമിനസിന് കട്ട് ചെയ്തു നൽകി. ജിമിനസ് പന്ത് വലയിൽ എത്തിച്ചു.
ജിമിനസിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ഹാൻഡ്ബോളിന് കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടൈക്ക് ആയി അപ്പീൽ ചെയ്തു എങ്കിലും റഫറിയുടെ വിധി എതിരായിരുന്നു. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ ഐമൻ ആദ്യ പകുതിയിൽ കളം വിടേണ്ടതായും വന്നു.
43ആം മിനുട്ടിൽ ആൻഡ്രി ആൽബയിലൂടെയാണ് ഹൈദരാബാദ് സമനില നേടിയത്. രണ്ടാം പകുതിയിൽ ലീഡ് തിരിച്ചെടുത്ത് വിജയിക്കാൻ ആകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
Stats | Kerala Blasters | Hyderabad |
---|---|---|
Shots | 1 | 4 |
Shots on Target | 1 | 1 |
Possession | 65% | 35% |
Passes | 277 | 152 |
Pass Accuracy | 83% | 69% |
Fouls | 5 | 5 |
Yellow Cards | 0 | 0 |
Red Cards | 0 | 0 |
Offsides | 1 | 1 |
Corners | 4 | 0 |