“വലിയ കാര്യങ്ങൾ പറയാനുള്ള അവകാശം ഇല്ല, വായടച്ച് പരിശ്രമിക്കുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”

Img 20211115 153901

കഴിഞ്ഞ സീസണിൽ ലീഗിൽ അവസാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനൊവിച്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വായടച്ച് കഠിനമായി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു വിജയ മനോഭാവം ഉണ്ടാക്കുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും ഇവാൻ പറഞ്ഞു.

ചെറിയ കളി ആയാലും വലിയ കളി ആയാലും വിജയിക്കാനുള്ള മനോഭാവം ഉണ്ടാകണം. വിജയിക്കാനുള്ള മനോഭാവം ഉണ്ടാവുകയാണ് പ്രധാനം. കളി പരാജയപ്പെട്ടോ ഇല്ലയോ എന്നത് രണ്ടാം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് എന്നല്ല ഏതു ടീമിനും വിജയ വഴിയിൽ എത്താൻ സമയം വേണം എന്നും എങ്കിലും പെട്ടെന്ന് ഫലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

Previous articleകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഹീറോ ഐഎസ്എല്‍ 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളികളായി സ്‌പോര്‍ജോയെ പ്രഖ്യാപിച്ചു
Next articleഇറ്റാലിയൻ സ്റ്റേഡിയങ്ങളിൽ നൂറു ശതമാനം കാണികളെ അനുവദിക്കില്ല