ക്വാരന്റൈൻ കഴിഞ്ഞ് അവസാന രണ്ട് വിദേശ താരങ്ങളും ഇറങ്ങി, കേരള ബ്ലാസ്റ്റേഴ്സ് പൂർണ്ണ സജ്ജം

Img 20201117 132332
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ക്വാരന്റൈനിൽ ഉണ്ടായിരുന്ന അവസാന രണ്ടു താരങ്ങൾ കൂടെ ഇന്ന് സ്ക്വാഡിനൊപ്പം പരിശീലനത്തിന് ഇറങ്ങി. ഫകുണ്ടോ പെരേരയും ജോർദാൻ മുറേയുമാണ് ഇന്ന് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയത്. ഇന്ത്യയിൽ വൈകി എത്തിയത് കൊണ്ട് തന്നെ ഇരുവരും ഇതുവരെ ക്വാരന്റൈനിൽ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങളിൽ ഒന്നും ഇരുവർക്കും കളിക്കാൻ ആയിരുന്നില്ല.

ഇന്ന് പരിശീലനത്തിന് ഇറങ്ങി എങ്കിലും ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ഇരുവരും കളിക്കുന്നത് സംശയമാണ്. മാച്ച് ഫിറ്റ്നെസ് നേടേണ്ടതുള്ളത് കൊണ്ട് പതിയെ മാത്രമെ ഇരുവരെയും മാച്ച് സ്ക്വാഡിലേക്ക് ചേർക്കുകയുള്ളൂ. ബാക്കി അഞ്ചു വിദേശ താരങ്ങളും കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ ഇറങ്ങിയിരുന്നു. നവംബർ 20ന് മോഹൻ ബഗാന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

Advertisement