ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0ന് പിറകിൽ നിൽക്കുകയാണ്. കൊൽക്കത്തയിൽ ആദ്യ പകുതിയിൽ ഇന്ന് ആതിഥേയരുടെ മികച്ച പ്രകടനമാണ് കാണാൻ ആയത്.
ഈസ്റ്റ് ബംഗാൾ തന്നെ ആയിരുന്നു കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. തുടക്കത്തിൽ ദിമിത്രിയോസിന്റെ ഒരു നല്ല ഷോട്ട് മനോഹരമായി സച്ചിൻ തടഞ്ഞു. പക്ഷെ അധിക സമയം ഈസ്റ്റ് ബംഗാളിനെ തടഞ്ഞു നിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.
20ആം മിനുട്ടിൽ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത. സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് വിഷ്ണു തൊടുക്കുക ആയിരുന്നു. കോറോ ആ ഷോട്ട് ലൈനിൽ വെച്ച് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും യുവതാരത്തിന് അതിനായില്ല.
ഇതിനു ശേഷം ക്ലൈറ്റൺ സിൽവക്ക് ഒരു നല്ല അവസരം ശ്രമിച്ചെങ്കിലും സച്ചിന്റെ സേവ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തു. 37ആം മിനുറ്റിൽ സെലിസിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിയും മടങ്ങി.