ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാരക തിരിച്ചു വരവ്. ഇന്ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഇന്ന് ആദ്യ പകുതിയിൽ വിരമായ മത്സരമാണ് കൊച്ചിയിൽ കാണാൻ ആയത്. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. ജിമിനസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതാണ് ആദ്യ പകുതിയിലെ മികച്ച അവസരം. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി.
60ആം മിനുട്ടിൽ മലയാളി താരം വിഷ്ണു പി വിയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ദിമിയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിഷ്ണുവിന്റെ ഗോൾ. പക്ഷെ നാലു മിനുട്ടുകൾക്ക് അകം കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി വന്നു. നോഹയുടെ ഗോൾ ആണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചത്. ഇടതു വിങ്ങിൽ നിന്ന് നടത്തിയ ഒരു ഒറ്റയാൾ കുതിപ്പാണ് നോഹയ്ക്ക് ഗോൾ സമ്മാനിച്ചത്. സ്കോർ 1-1.

വിജയ ഗോളിനായി ഇരുടീമുകളും പല മാറ്റങ്ങളും നടത്തി നോക്കി. അവസാനം ബ്ലാസ്റ്റേഴ്സിന്റെ സബ്സ്റ്റിട്യൂഷൻ ഫലിച്ചു. സബ്ബായി കളത്തിൽ എത്തിയ പെപ്ര 90ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ഇത് ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പാക്കി.
ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ലീഗിലെ ആദ്യ മത്സരത്തിൽ അവർ പഞ്ചാബ് എഫ് സിയോട് പരാജയപ്പെട്ടിരുന്നു.