ദിമിയുടെ ഗോളിൽ മുന്നിൽ, ആദ്യ പകുതിയുടെ അവസാനം സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

Newsroom

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്ന സമനിലയിൽ നിൽക്കുന്നു. ആദ്യ പകുതി മികച്ച രീതിയിലാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്‌. നല്ല നീക്കങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് 23ആം മിനുട്ടിൽ ദിമിയിലൂടെ ലീഡ് കണ്ടെത്തി.

ദിമി 24 03 30 20 01 37 005

ജസ്റ്റിൻ നൽകിയ പാസ് സ്വീകരിച്ചാണ് ദിമി തന്റെ ഇടം കാലു കൊണ്ട് ഗോൾ നേടിയത്. ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണിൽ ടോപ് സ്കോറർ ആയി. പിന്നീടും നല്ല അറ്റാക്ക് നടത്താൻ ബ്ലാസ്റ്റേഴ്സിനായി. ഇതിനിടയിൽ ജസ്റ്റിൻ പരിക്കേറ്റു പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ആദ്യ പകുതിക്ക് അവസാനം ജംഷദ്പൂർ സിവിയേരിയോയിലൂടെ സമനില നേടിയത് ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി. സ്കോർ 1-1

ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാം.