ഡെയ്സുകെ സ്ട്രൈക്സ്!! കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ

Newsroom

ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. തികച്ചും ആധിപത്യത്തോടെ ആദ്യ പകുതി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ജപ്പാനീസ് താരം ഡെയ്സുകെയിലൂടെ ആണ് മുന്നിൽ എത്തിയത്‌. ആദ്യ പകുതി ഇരുടീമുകളും കരുതലോടെയാണ് തുടങ്ങിയത്‌.

ഡെയ്സുകെ 23 11 04 20 48 11 840

31ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുതലെടുത്തു. ലൂണയുടെ ഒരു മികച്ച പാസ് ഡെയ്സുകയ്ക്ക് ഒരു സുവർണ്ണാവസരം നൽകി. മികച്ച ഫിനിഷിലൂടെ ഡെയ്സുകെ തന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോൾ നേടി. സ്കോർ 1-0.

34ആം മിനുട്ടിൽ പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു‌.

ഇന്ന് വിജയം ഉറപ്പിക്കാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം.