മൂന്ന് വിദേശ താരങ്ങളുടെ തിരിച്ച് വരവ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

- Advertisement -

ഒരു ദിവസം പഴയ 3 താരങ്ങളുടെ കരാർ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ താരങ്ങളായ പെകുസൺ, ലാകിച്ച് പെസിച്ച്, കെസിറ്റോ കെസിറോൺ എന്നിവരുടെ തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പുതിയ വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് താരം സിറിൽ കാലിയും സെർബിയൻ താരം സ്ലാവിസ സ്‌റ്റോഹനോവിച്ചുമാണ് നേരത്തെ ടീമിലെത്തിയ വിദേശ താരങ്ങൾ.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് മൂന്ന് പേരും. കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ കെസിറോൺ പരിക്ക് മൂലം വെറും നാല് മത്സരങ്ങൾ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ചത്. എന്നിരുന്നാലും അരങ്ങേറ്റ മത്സരത്തിലടക്കം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിന്റെ നെടും തൂണായിരുന്ന താരമാണ് പെകുസൺ. 1 ഗോളും 5 അസിസ്റ്റുകളുമായി കളം നിറഞ്ഞ കളിച്ച താരം ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ഭരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരമാണ് പെസിച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement