കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (CAS) തള്ളി. ക്ലബിനെതിരെ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ക്ലബ് CAS-നെ സമീപിച്ചിരുന്നത്. എന്നാൽ ഈ അപ്പീൽ തള്ളപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്സ് ഫൈനും ഒപ്പം AIFFന് നിയമനടപടികൾക്ക് ആയി ചിലവഴിക്കേണ്ടി വന്ന പണവും നൽകേണ്ടി വരും.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരായ കളി പൂർത്തിയാകും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനും എതിരെ നടപടി ഉണ്ടായത്. ക്ലബ് 4 കോടി രൂപ ആണ് പിഴ അടക്കേണ്ടത്. ഇത് എത്രയും പെട്ടെന്ന് ഇനി അടക്കേണ്ടി വരും.