കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

Newsroom

ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ടേബിൾ ടോപ്പർമാരായ ബെംഗളൂരു എഫ്‌സിയെ നേരിടും. കഴിഞ്ഞ നാല് മത്സരങ്ങളിലും തോൽവി അറിയാത്ത ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സിയുടെ കുതിപ്പ് തടയാൻ ആകും ശ്രമിക്കുക.

Picsart 24 03 12 15 33 13 341

ഈ സീസണിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമായ ബെംഗളൂരു എഫ്‌സി തങ്ങളുടെ ആദ്യ എവേ വിജയവും അപരാജിത കുതിപ്പ് നിലനിർത്താനും ലക്ഷ്യമിട്ടാണ് കൊച്ചിയിലെത്തുന്നത്.

ഇരു ടീമുകളും മികച്ച ഫോമിലായതിനാൽ കടുത്ത മത്സരം തന്നെ കാണാൻ ആകും. കേരള ബ്ലാസ്റ്റേഴ്‌സ് നോഹ സദൗയിയുടെ ക്രിയേറ്റീവ് പ്ലേയെയും ഒപ്പം സൂപ്പർ സബ്ബായി എത്തുന്ന പെപ്രയുടെയും ഫോമിൽ പ്രതീക്ഷ വെക്കുന്നു‌. ഇന്ന് 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും തത്സമയം കാണാം.