കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് കൊച്ചിയിൽ എത്തി. ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തതിന് പിന്നാലെ കൊൽക്കത്തയിലെ വിപുലമായ പരിശീലന ക്യാമ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലേക്ക് ഇന്ന് മടങ്ങിയെത്തു. ഇന്നലെ മൊഹമ്മദൻ എസ്‌സിക്കെതിരായ അവസാന സൗഹൃദ മത്സരത്തോടെ പ്രീ സീസൺ അവസാനിപ്പിച്ച് ടീം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെ ഇറങ്ങി. ഇന്ന് കൊച്ചി ലുലു മാളിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുണ്ട്.






മഞ്ഞപ്പട ആരാധകരുടെ ആവേശകരമായ വരവേൽപ്പ് ടീമിന് ലഭിച്ചു. വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ടീമിന് ഊഷ്മളമായ സ്വീകരണം നൽകി പിന്തുണക്കാർ കളിക്കാരെയും പുതിയ കോച്ച് മിഖായേൽ സ്റ്റാറെയും ചാന്റുകൾ പാടിയും പുഷ്പങ്ങളും നൽകിയും അഭിവാദ്യം ചെയ്തു.