കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം

Newsroom

Blast
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഐ എസ് എൽ സീസണിലെ ആദ്യ എവേ മത്സരം കളിക്കും. ഇന്ന് വൈകുന്നേരം 7:30 PM ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേരിടുന്നത്.

Blast

ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിനിറങ്ങുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനോട് 3-2ന് തോറ്റ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരിച്ചുവരാൻ ആകും ഇന്ന് ലക്ഷ്യമിടുക. നോർത്ത് ഈസ്റ്റ് ഹോം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ട് ക്ലീൻ ഷീറ്റുകൾ രേഖപ്പെടുത്തി ഡിഫൻസിൽ നല്ല ഫോമിൽ ആണ്.

ഇന്ന് ക്യാപ്റ്റൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.