നാളെ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ ബെംഗളൂരുവിൽ വെച്ച് നേരിടാൻ ഇരിക്കുകയാണ്. ഐ എസ് എല്ലിലെ ഏറ്റവും വലിയ റൈവൽറികളിൽ ഒന്നായ ഈ മത്സരത്തിനായി ഏറെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എവേ ആരാധാകർ വരുന്നത് തടയാനായി ചില ക്ലബുകൾ ടിക്കറ്റിന് കൂട്ടുന്നുണ്ട് എന്നും ഇത് അനീതിയാണെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു.
ആരാധകർ ഏറെ കളി കാണാൻ ബെംഗളൂരുവിൽ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ഫിക്സ്ചർ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. പല അവസരങ്ങളിലും ആരാധകർ വരുന്നത് തടയാനായി ക്ലബുകൾ ടിക്കറ്റ് വിലകൾ ഉയർത്തുന്നു. ഇത് തെറ്റായ കാര്യമാണ്. ഇവാൻ പറഞ്ഞു.
ആരാധകർ വരുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. നിങ്ങൾ ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്. എല്ലാവരും കളികാണാൻ വരുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ഇവാൻ പറഞ്ഞു.
“തീർച്ചയായും ഈ ആരാധക പിന്തുണ കാണുമ്പോൾ ആ ആരാധകർക്കായി പോരാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മെ പിന്തുണയ്ക്കുന്ന എല്ലാവർക്കായും എല്ലാം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു.” ഇവാൻ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ചായി പറഞ്ഞു