കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മധ്യനിര താരം അലക്സാണ്ടർ കോഫ് ക്ലബ് വിട്ടു. താരത്തെ റിലീസ് ചെയ്തതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ലഗാറ്റോറിനെ സൈൻ ചെയ്തിരുന്നു. അദ്ദേഹത്തെ രജിസ്റ്റർ ചെയ്യാൻ കൂടിയാണ് കോഫിനെ റിലീസ് ചെയ്യുന്നത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു കോഫ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ അത്ര നല്ല പ്രകടനം നടത്താൻ കോഫിന് ഇതുവരെ ആയിട്ടില്ല.

ഒരു വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ക്ലബുമായി ചർച്ച ചെയ്ത് ഒരു പരിഹാരത്തിൽ എത്താൻ ആകും എന്ന് കോഫ് കരുതുന്നു. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് വരും മുമ്പ് കളിച്ചത്. സെന്റർ ബാക്ക് ആയും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും അലക്‌സാണ്ടർ കോഫ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിട്ടുണ്ട്.