കേരള ബ്ലാസ്റ്റേഴ്സ് 2024-25 സീസണിലെ തങ്ങളുടെ മൂന്നാം കിറ്റ് ഔദ്യോഗികമായി പുറത്തിറക്കി. വരാനിരിക്കുന്ന ഐഎസ്എൽ സീസണിനായുള്ള കിറ്റ Reyur സ്പോർട്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. വെള്ളയും ഓറഞ്ചും നിറത്തിൽ ആണ് ഡിസൈൻ.
കഴിഞ്ഞ സീസണിലെ ഹോം ആൻഡ് എവേ കിറ്റുകൾ കഴിഞ്ഞ ആഴ്ച തന്നെ ക്ലബ് പുറത്തിറക്കിയിരുന്നു, ഈ പുതിയ ജേഴ്സിയും ഓൺലൈൻ ആയി വാങ്ങാൻ ആകും. സെപ്തംബർ 15-ന് പഞ്ചാബ് എഫ്‌സിക്കെതിരായ ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.