കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നു പോയിന്റ് സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
ആദ്യ പകുതിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ ഒന്നും നേടിയിരുന്നില്ല. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചത്. 63ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. 81ആം മിനുട്ടിൽ കുറോ സിംഗിന്റെ അസിസ്റ്റിൽ നിന്ന് നോഹ ഗോൾ നേടിയതോടെ ലീഡ് ഇരട്ടിയായി. അവസാനം കോഫ് കൂടെ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.
13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് നിൽക്കുന്നു.