കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം, മുംബൈ സിറ്റിക്ക് എതിരെ

Newsroom

Picsart 23 10 01 23 13 07 436

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ ഇന്ന് മൂന്നാം മത്സരം. സീസണിലെ ആദ്യ എവേ മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ സിറ്റി ആണ് എതിരാളികൾ. മുംബൈ സിറ്റിക്ക് എതിരെ വിജയം നേടുക എളുപ്പം അല്ലായെങ്കിൽ നല്ല പ്രതീക്ഷയോടെ ആകും ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തെ സമീപിക്കുന്നത്‌. ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച നല്ല ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് 23 10 01 13 25 02 960

ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെയും രണ്ടാം മത്സരത്തിൽ ജംഷദ്പൂരിനെയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. മുംബൈ സിറ്റി 2 മത്സരങ്ങളിൽ ഒരു സമനിലയും ഒരു വിജയവുമായി നാലു പോയിന്റ് നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഇന്ന് ദിമിയെ ആദ്യ ഇലവനിൽ എത്തിച്ചേക്കും. പെപ്രെ ബെഞ്ചിലേക്ക് പോകാനും സാധ്യതയുണ്ട്.

ഇഷാൻ പണ്ടിത, സൗരവ് എന്നിവർ പരിക്ക് കാരണം ഇന്നും ടീമിനൊപ്പം ഉണ്ടാകില്ല. രാത്രി 8 മണിക്ക് നടക്കുന്ന മത്സരം തത്സമയം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാം.