ജംഷഡ്പൂരിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവി വഴങ്ങി. ഒരു വിജയത്തിൻറെ ഇടവേളക്ക് ശേഷം ഇന്ന് ജംഷഡ്പൂരിനെ നേരിടാൻ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിൽ പരാജയപ്പെട്ടു മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെട്ടത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം പോയിൻറ് ടേബിൾ മുന്നേറാൻ ആകുമെന്ന ക്ലബിന്റെ മോഹത്തിന് വലിയ തിരിച്ചടിയാണ്. ഇന്നും സ്ട്രൈക്കർ ജീസസ് ജിമിനസ് ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. തുടക്കത്തിൽ നല്ല അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എങ്കിലും അത് ലക്ഷ്യത്തിലെത്താൻ ആയില്ല. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും വീണില്ല. രണ്ടാം പകുതിയിൽ പ്രതീകിലൂടെയാണ് ജംഷഡ്പൂർ ലീഡ് എടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടാൻ ഏറെ പരിശ്രമിച്ചുവെങ്കിലും അതിന് അത് ഫലം കണ്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ എട്ടാം പരാജയമാണിത്. 14 മത്സരങ്ങളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എട്ടു പരാജയങ്ങൾ നേരിട്ടത്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. ജംഷദ്പൂരാകട്ടെ ഈ വിജയത്തോടെ 21 പോയിന്റുമായി 4 സ്ഥാനത്ത് എത്തി.