ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിൽ യാത്ര അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇനി തൽക്കാലം വിശ്രമിക്കും. ടീം രണ്ടാഴ്ചയിൽ അധികം ഇനി ഇടവേള എടുക്കും. താരങ്ങൾ അവരുടെ കുടുംബത്തോടൊപ്പം ഈ സമയം ചിലവഴിക്കും. ടീം ഇനി സൂപ്പർ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൊച്ചിയിൽ ഒരുമിച്ച് ചേരും. മാർച്ച് അവസാന വാരം ആകും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനായുള്ള പരിശീലനം ആരംഭിക്കുക.
കേരളത്തിൽ ആണ് സൂപ്പർ കപ്പ് നടക്കുന്നത്. സൂപ്പർ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം നിര ടീമിനെ തന്നെ കളത്തിൽ ഇറക്കും എന്നാണ് ഇപ്പോൾ സൂചനകൾ. എ എഫ് സി കപ്പ് യോഗ്യത സ്വന്തമാക്കാം എന്നുള്ളത് കൊണ്ട് വിദേശ താരങ്ങളെ എല്ലാം സൂപ്പർ കപ്പ് കഴിയുന്നത് വരെ ടീം നിലനിർത്തിയേക്കും. കേരളത്തിൽ ആയതു കൊണ്ട് ഏതു ഗ്രൗണ്ടായാലും ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ട് പോലെ ആയിരിക്കും. അതും ടീമിന് കരുത്തേകും.
സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ ഇതുവരെ വന്നിട്ടില്ല. കേരളത്തിൽ മൂന്ന് വേദികളിൽ ആയാകും മത്സരം നടക്കുക.