കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും തമ്മിലുള്ള ഐ എസ് എല്ലിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുന്നു. വിരസമായ ആദ്യ പകുതിയാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു.
ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ വ്യക്തമായിരുന്നു. ലൂണ ഇല്ലാത്താത് കൊണ്ട് തന്നെ അറ്റാക്കിൽ നല്ല നീക്കങ്ങൾ ആദ്യ പകുതിയിൽ വന്നില്ല. രണ്ട് ടീമുകളും ഗോൾ കീപ്പർമാർക്ക് വെല്ലുവിളി നൽകിയില്ല. മത്സരത്തിൽ 43ആം മിനുട്ടിൽ ബകേങയിലൂടെ പഞ്ചാബ് വല കുലുക്കി എങ്കിലും അത് ഓഫ്സൈഡ് ആയിരുന്നുത് ആശ്വാസമായി.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കാണാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധാകർ പ്രതീക്ഷിക്കുന്നു.