ജീക്സണും ഫെഡോറും സ്റ്റാർട്ട് ചെയ്യുന്നു, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

പഞ്ചാബിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. പരിക്ക് മാറി എത്തിയ ജീക്സൺ ഇന്ന് സ്റ്റാർട് ചെയ്യുന്നുണ്ട്. വിദേശ താറ്റം ഫെഡോറും ആദ്യ ഇലവനിൽ ഇറങ്ങുന്നു. സച്ചിൻ ആണ് വല കാക്കുന്നത്. പ്രിതം, ഹോർമി, മിലോസ്, നവോച എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു.

അസ്ഹർ, ജീക്സൺ എന്നിവർ മധ്യനിരയിൽ ഇറങ്ങുന്നു. ഡെയ്സുകെ, രാഹുൽ, ഫെഡോർ, ദിമി എന്നിവർ അറ്റാക്കിൽ ഉണ്ട്. ലെസ്കോവിചും ജസ്റ്റിനും ഇന്ന് ബെഞ്ചിൽ ഉണ്ട്.

Img 20240212 Wa0124