ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടതിന് കടുത്ത നടപടികൾ നേരിടേണ്ടി വരില്ല. കോച്ചിനെ വിലക്കുക ക്ലബിനെ വിലക്കുക തുടങ്ങിയ വൻ തീരുമാനങ്ങളിലേക്ക് എ ഐ എഫ് എഫ് പോകില്ല എന്ന് PixStory റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ വിലക്കുക പോലുള്ള കടുത്ത നടപടികൾ എടുക്കാൻ പാടില്ല എന്ന് എ ഐ എഫ് എഫിനോട് എഫ് എസ് ഡി എൽ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്ത. രാഷ്ട്രീയ സമ്മർദ്ദങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്.
കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് അച്ചടക്ക കമിറ്റി തള്ളിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നു. എന്നാൽ അപ്പീൽ നൽകേണ്ടത് എന്നാണ് ക്ലബിന്റെ ഇപ്പോഴത്തെ തീരുമാനം. മാനേജറെയോ ക്ലബിനെയോ വിലക്കില്ല എന്ന് സൂചനകൾ കിട്ടിയതാണ് ക്ലബ് അപ്പീൽ പോലുള്ള അടുത്ത നടപടികളിലേക്ക് പോകാതിരിക്കാൻ കാരണം. കേരള ബ്ലാസ്റ്റേഴ്സിന് ഒരു പിഴ ചുമത്തി കൊണ്ട് അടുത്ത ആഴ്ചയോടെ ഈ പ്രശ്നത്തിന് അന്തിമ തീരുമാനം ഉണ്ടാകും.
കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ കളിക്കാൻ ആകും എന്നും ഉറപ്പാണ്. ടീം മാർച്ച് 19 മുതൽ സൂപ്പർ കപ്പിനായുള്ള പരിശീലനവും ആരംഭിക്കും.