കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഐഎസ്എല്ലിൽ നിന്നായിരിക്കില്ല എന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്ക്സ് ആണ് ഐഎസ്എൽ ആയിരിക്കില്ല കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തുക എന്ന് വ്യക്തമാക്കിയത്. ഒരു ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററിൽ മറുപടി പറയുകയായിരുന്നു ഇന്ത്യയിലെ പ്രമുഖ ട്രാൻസ്ഫർ വിദഗ്ധൻ.

ഇവാൻ സ്ഥാനമൊഴിഞ്ഞത് മുതൽ പകരക്കാരനായി ആരെത്തും എന്നതിൽ നിരവധി അഭ്യൂഹങ്ങൾ ആണ് ഉയരുന്നത്. ഐഎസ്എൽ ഈ സീസണിൽ സെമിഫൈനലിൽ എത്തിയ നാലു പരിശീകരിൽ ഒരാൾ ആകും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കോച്ച് എന്ന് ചില സ്പോർട്സ് പേജുകൾ വാർത്ത പങ്കുവെച്ചിരുന്നു.
എഫ് സി ഗോവയുടെ കോച്ചായ മനോലോ മർക്കസ് ആകും ഈ കോച്ച് എന്നായിരുന്നു കൂടുതൽ വാർത്തകൾ വന്നത്. ഇതും മാധ്യമപ്രവർത്തകനായ മാർക്കസ് നിഷേധിച്ചു. ഇതോടെ ആരായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത് പരിശീലകൻ ആരായിരിക്കും എന്നുള്ള ചോദ്യം ഉത്തരമില്ലാതെ കിടക്കുകയാണ്.
 
					













