ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻസിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ലൈനപ്പ് പ്രഖ്യാപിച്ചു. പരിശീലകൻ സ്റ്റാറേയെ പുറത്താക്കിയ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണിത്.

ഗോൾ വലയ്ക്ക് മുന്നിൽ സച്ചിൻ ഇറങ്ങുന്നു. ഡിഫൻസിൽ സന്ദീപ്, നവോച, മിലോസ്, ഹോർമിപാം എന്നിവരാണ് ഉള്ളത്. മധ്യനിരയിൽ ഡാനിഷും ഫ്രെഡിയും ഇറങ്ങുന്നു. ലൂണ, പെപ്ര, നോഹ, കോറോ സിങ് എന്നിവരാണ് മുൻ നിരയിൽ ഉള്ളത്. ജീസസ് ജിമിനസ് ഇന്ന് സ്ക്വാഡിൽ ഇല്ല.