ആദ്യ മത്സരത്തിൽ തന്നെ വിദേശ താരങ്ങൾ 3 ഗോൾ അടിക്കണം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിദേശ താരങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയം എടുക്കും എന്നും അത് നൽകണം എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇവിടെ എല്ലാവരും പ്രതീക്ഷുക്കുന്നത് വിദേശ താരങ്ങൾ ടീമിൽ എത്തിയാൽ ആദ്യ ദിവസം തന്നെ ടോപ് ക്ലാസ് പ്രകടനം നടത്തണം എന്നാണ്. എന്നാൽ അത് എളുപ്പമല്ല. ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 24 03 12 19 44 57 609

അവർ എത്തി ആദ്യ മത്സരത്തിൽ മൂന്ന് ഗോൾ അടിക്കണം അല്ലെങ്കിൽ നമ്മൾ നിരാശരാണ്. ഇവാൻ പറഞ്ഞു. എന്നാൽ എല്ലാവർക്കും സമയം വേണം എന്നതാണ് സത്യം. പല വിദേശ താരങ്ങളും കരുതുന്നത് ഇന്ത്യയിൽ വന്ന് എളുപ്പത്തിൽ കളിക്കാം എന്നാണ്. അവരൊക്കെ ഇവിടെ വന്ന് തുടക്കത്തിൽ വിഷമിക്കുന്നതാണ് താൻ കണ്ടിട്ടുള്ളത്. ഇവാൻ പറഞ്ഞു ‌

ലൂണ വരെ ഇവിടെ ആദ്യം എത്തിയപ്പോൾ സമയം എടുത്തിട്ടുണ്ട്. ദിമിയും സമയം എടുത്തിരുന്നു. ഇവാൻ ഓർമ്മിപ്പിച്ചു.