കിടിലൻ സൈനിംഗ് വരുന്നു!! ഇഷാൻ പണ്ടിതയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു!!

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ സൈനിംഗ് കൂടെ നടത്താൻ ഒരുങ്ങുകയാണ്. യുവ സ്ട്രൈക്കർ ഇഷാൻ പണ്ടിതയെ ആണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. ഇഷാൻ പണ്ടിതയുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ധാരണയിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിനെ മറികടന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഇഷാനെ സ്വന്തമാക്കുന്നത്. ഈ നീക്കം അടുത്ത ദിവസങ്ങളിൽ തന്നെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയേക്കും.

ഇഷാൻ പണ്ടിത 23 08 09 20 11 29 686

കഴിഞ്ഞ സീസൺ അവസാനത്തോടെ ഇഷാൻ പണ്ടിത ജംഷദ്പൂർ വിട്ടിരുന്നു. ഈസ്റ്റ് ബംഗാൾ അടക്കമുള്ള ക്ലബുകളും ഇഷാനായി ശ്രമിച്ചിരുന്നു. അവസാന രണ്ടു സീസണുകളിലായി ഇഷാൻ ജംഷദ്പൂരിനൊപ്പം ആയിരുന്നു. എഫ് സി ഗോവയിൽ നിന്നായിരുന്നു താരം ജംഷദ്പൂരിലേക്ക് എത്തിയത്.

ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിലും യു ഡി ൽ അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്.