ഫ്രെഡി കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കി

Newsroom

കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയുടെ കരാർ ക്ലബ് പുതുക്കി‌. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും ഫ്രെഡിക്ക് നഷ്ടമായിരുന്നു.

Picsart 24 09 08 02 47 07 219

22കാരനായ മിസോറം സ്വദേശി മുമ്പ് പഞ്ചാബ് എഫ്‌സിയ്‌ക്കൊപ്പം ഹീറോ ഐ-ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ അവരോടൊപ്പം കിരീടവും നേടി.

ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും, ലല്ലവ്മവ്മ മിഡ്ഫീൽഡിനുള്ളിൽ ഒന്നിലധികം പ്ലേയിംഗ് പൊസിഷനുകളിൽ കളിക്കുന്നതിൽ സമർത്ഥനാണ്. ജീക്സണ് ക്ലബ് വിട്ടതിനാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന ഓപ്ഷൻ ആകും ഫ്രെഡി.