ബെംഗളൂരുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി

Newsroom

ഇന്നലെ ബെംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം. സ്റ്റേഡിയത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു. ബെംഗളൂരു എഫ് സി ആരാധകർ എവേ സ്റ്റാൻഡിൽ വന്ന പ്രകോപനങ്ങൾ നടത്തിയത് ആണ് സംഘർഷത്തിനു കാരണം എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നു‌. ബെംഗളൂരു ആരാധകർ ആണ് സംഘർഷം ആരംഭിച്ചത് എന്നും അവർ പറയുന്നു‌. ഈ രണ്ട് ക്ലബിന്റെ ആരാധകരും തമ്മിൽ നേരത്തെ ഇതുപോലെ പല ഉരസലുകളും നടന്നിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ് സി 1-0ന് തോൽപ്പിച്ചിരുന്നു‌. റോയ് കൃഷണയാണ് ഗോൾ നേടിയത്.