ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്, ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പത്താം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. അവസാന നാലു വിജയങ്ങളിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇവാൻ ഇന്നും ടീമിനെ ഇറക്കുന്നത്.

ഗിൽ ആണ് വലക്കു മുന്നിൽ. സന്ദീപ് സിംഗ്, ഹോർമിപാം, ലെസ്കോവിച് നിശു കുമാർ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ. പൂട്ടിയ ഇന്നും ബെഞ്ചിൽ ആണ്. രാഹുൽ, സഹൽ ലൂണ, ദിമിത്രോസ് എന്നിവർ അറ്റാക്കിൽ ഉണ്ട്.

Picsart 22 12 19 18 36 14 406

ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, നിശു, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്

20221219 183505