ചെന്നൈയിനെതിരെ ക്ലാസിക് തിരിച്ചുവരവ്!! കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യതക്ക് അടുത്ത്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വൈരികളായ ചെന്നൈയിനെ തകർത്തു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനോട് അടുത്തു. ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് 2-1ന്റെ വിജയം സ്വന്തമാക്കിയത്. കൊച്ചിയിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴാം വിജയമാണിത്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 07 21 07 42 721

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ അൽ ഖയാത്തിയുടെ ഒരു ഗംഭീര ഗോളിൽ ആണ് ചെന്നൈയിൻ ലീഡ് എടുത്തത്. ഇത് കേരള ബ്ലാസ്റ്റേഴിനെ ഞെട്ടിച്ചു എങ്കിലും മഞ്ഞപ്പട പതറിയില്ല. അവർ പൊരുതി കളിച്ചു. തുടരെ ആക്രമണങ്ങൾ നടത്തി. രാഹുൽ കെപിയിലൂടെയും ദിമിത്രസിലൂടെയും കേരളം ഗോളിന് അടുത്ത് എത്തി. ജെസ്സലിന്റെ ഒരു ലോംഗ് ഷോട്ടും നിശു കുമാറിന്റെ ഷോട്ടും വളരെ പ്രയാസപ്പെട്ടാണ് സമിക് മിത്ര തടഞ്ഞത്.

അധികനേരം കേരളത്തെ തടഞ്ഞു നിർത്താൻ ചെന്നൈയിനായില്ല. 38ആം മിനുട്ടിൽ പെനാൾട്ടു ബോക്സിന്റെ എഡ്ജിൽ വെച്ച് ലൂണ തൊടുത്ത ഷോട്ട് ഒരു മഴവില്ല് പോലെ ചെന്നൈയിൻ വലയിൽ പതിച്ചു. സ്കോർ 1-1. ലൂണയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം രാഹുൽ കെപിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുന്നതും കാണാൻ ആയി. മറുവശത്ത് വിൻസിയുടെ ഷോട്ട് ഒരു ലോകോത്തര സേവിലൂടെ ഗില്ലും തടഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 07 21 08 06 443

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ചു നിന്നു. മത്സരത്തിന്റെ 64ആം മിനുട്ടിൽ മലയാളി താരം രാഹുൽ കെപിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തി. ലൂണയുടെ പാസിൽ നിന്ന് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആയിരുന്നു രാഹുലിന്റെ ഗോൾ. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോളാണ് ഇത്.

ഈ വിജയയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 31 പോയിന്റിൽ എത്തി. ഇപ്പോഴും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഇനി ബാക്കി മൂന്ന് മത്സരങ്ങളിൽ ഒരു വിജയം നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാം. ചെന്നൈയിൻ 18 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.