ബുദ്ധിമുട്ടുകൾ നേരിട്ടതിൽ ആരാധകരോട് മാപ്പ് പറഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്

Newsroom

ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ബുദ്ധിമുട്ടുകൾ കലൂർ സ്റ്റേഡിയത്തിലേക്ക് എത്താൻ അനുഭവപ്പെട്ടിരുന്നു. മഴ കാരണം സ്റ്റേഡിയത്തിലേക്ക് കയറാൻ നല്ലൊരു വഴി വരെ ഇല്ലാതിരുന്നത് പല ആരാധകർക്കും വലിയ ബുദ്ധിമുട്ടായി മാറി. മത്സര ശേഷം നിരവധി ആരാധകർ തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോൾ ആരാധകർ നേരിട്ട ബുദ്ധിമുട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ഷമ ചോദിച്ചു. പെട്ടെന്ന് ഉണ്ടായ മഴ ആണ് പ്രശ്നം ആയത് എന്നും പകരം സൗകര്യങ്ങൾ ഒരുക്കാനുള്ള സമയം ക്ലബിന് ലഭിച്ചില്ല എന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

അടുത്ത മത്സരം മുതൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നും കാര്യങ്ങൾ മെച്ചപ്പെടും എന്നും ക്ലബ് ഉറപ്പ് പറയുന്നു.

20221213 230843