കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിനിടയിൽ പ്രതിഷേധിച്ച് കളംവിട്ട വിഷയത്ത ഇന്ന് എ ഐ എഫ് എഫ് യോഗം ചേരും. ഇന്നു തന്നെ വിഷയത്തിൽ പ്രാഥമികമായ തീരുമാനങ്ങൾ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ തങ്ങൾക്കുള്ള പരാതി എ ഐ എഫ് എഫിനെ അറിയിച്ചിരുന്നു. റഫറിയുടെ തെറ്റായ തീരുമാനം മനസ്സിലാക്കി പ്ലേ ഓഫ് വീണ്ടും നടത്തണം എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. ഒപ്പം റഫറിയെ വിലക്കാനും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു സെമി ഫൈനൽ കളിക്കും മുമ്പ് ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകണം എന്നതു കൊണ്ട് തന്നെ ഇന്ന് തന്നെ യോഗം വിളിക്കാൻ എ ഐ എഫ് എഫ് തീരുമാനിക്കുക ആയിരുന്നു. ഈ വിഷയത്തിൽ ബെംഗളൂരു എഫ് സിയുടെ ഭാഗം അറിയാനും എ ഐ എഫ് എഫ് ഉദ്ദേശിക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ബെംഗളൂരു എഫ്വ്സി അവരുടെ നിലപാട് അറിയിക്കും. കളി വീണ്ടും കളിക്കാനുള്ള സാധ്യതകൾ വിരളമാണ്. റഫറിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സിന് എതിരെയും നടപടി ഉണ്ടാകാൻ ആണ് സാധ്യതകൾ കൂടുതൽ.