ജുവാൻഡെ ഡിഫൻസിൽ കളിക്കും എന്ന സൂചനകൾ നൽകി കിബു വികൂന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ജുവാൻഡെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറും. ഇന്ന് ഈസ്റ്റ് ബംഗാളിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സിഡോഞ്ചയ്ക്ക് പകരം എത്തിയ ജുവൻഡെ മിഡ്ഫീൽഡർ ആണ് എങ്കിലും ഇന്ന് ജുവൻഡെ ഡിഫൻസിൽ ഇറങ്ങിയേക്കും എന്നാണ് കിബു പറയുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ കോനെ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്‌‌ കോനെയുടെ അഭാവത്തിൽ കോസ്റ്റയ്ക്ക് ഒപ്പം ജുവാൻഡയെ ഇറക്കാൻ ആണ് കിബു ആലോചിക്കുന്നത്.

ജുവൻഡെയുടെ സാന്നിദ്ധ്യം കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഗുണം ആകും എന്ന് കിബു പറഞ്ഞു. സെന്റർ മിഡ്ഫീൽഡർ ആണെങ്കിലും ഡിഫൻസിൽ അടക്കം കളിക്കാനുള്ള കഴിവ് ഉള്ള താരമാണ് ജുവൻഡെ എന്ന് വികൂന പറഞ്ഞു. അദ്ദേഹത്തിന്റെ പരിചയ സമ്പത്തും തന്റെ ടീമിന് കരുത്താകും എന്നും വികൂന പറഞ്ഞു.