29 കാരനായ ഓസ്‌ട്രേലിയൻ ഫോർവേഡ് ജൗഷുവ സോട്ടിരിയോ താൻ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2023-ൽ രണ്ട് വർഷത്തെ കരാറിൽ ക്ലബിൽ ചേർന്ന സോട്ടിരിയോ പരിശീലന സെഷനിൽ പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, അതിനുശേഷം ഇതുവരെ ടീമിനായി കളിക്കാൻ കഴിഞ്ഞിരുന്നില്ല.
തൻ്റെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട്, സോട്ടിരിയോ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു, “ഞാൻ ഈ ക്ലബ്ബിനായി ശാരീരികമായും മാനസികമായും എല്ലാം നൽകി, അത് മതിയാകാത്തതിൽ സങ്കടമുണ്ട്. ക്ലബ്ബിനും ആരാധകർക്കും ഭാവിയിൽ എല്ലാ വിജയങ്ങളും നേരുന്നു.” അദ്ദേഹം ഇൻസ്റ്റയിൽ പറഞ്ഞു.
രണ്ട് തവണയും പ്രീ സീസണിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്.