ഇരുപതുകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജോൺസൺ മാത്യൂസിനെ ഐ എസ് എൽ ക്ലബായ ചെന്നൈയിൻ സ്വന്തമാക്കി. താരം ഇത്തവണത്തെ ചെന്നൈയിൻ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടാകും. നേരത്തെ തന്നെ ചെന്നൈയിന്റെ പ്രീസീസൺ സ്ക്വാഡിൽ ഉണ്ടായിരുന്ന താരം സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നു. മുമ്പ് ഹൈദരബാദ് എഫ് സിക്ക് ഒപ്പമായിരുന്നു താരം ഉണ്ടായിരുന്നത്. മഹാരാഷ്ട്രക്കാരനായ ജോൺസൺ പൂനെ എഫ് സി അക്കാദമിക്ക് ഒപ്പവും മുംബൈ എഫ് സിക്ക് ഒപ്പം പിഫയ്ക്ക് ഒപ്പവും ഉണ്ടായിരുന്നു.