ജെംഷെദ്പൂരിനെ വീഴ്ത്തി മുംബൈ സിറ്റി

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിക്ക് ജയം. ജെംഷദ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. റെയ്നീർ ഫെർണാണ്ടസിന്റെ വെടിക്കെട്ട് ഷോട്ടാണ് മുംബൈ സിറ്റിക്ക് ജയം ഇന്ന് സമ്മാനിച്ചത്. പൗലോ മക്കാഡോ, റെയ്നീർ ഫെർണാണ്ടസ്, എന്നിവർ മുംബൈക്ക് വേണ്ടി ഗോളടിച്ചപ്പോൾ തിരിയാണ് ജെംഷദ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.

തുടക്കം മുതൽ തന്നെ കളിയിൽ ഇരു ടിക്മുകൾക്കും അവസരമുണ്ടായിരുന്നു. മചാഡോയുടെ ഗോളിൽ മുംബൈ ലീഡ് നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപേ തിരിയിലൂടെ ജെംഷദ്പൂർ സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഫെർണാണ്ടസ് മൈനേഴ്സിന്റെ പ്രതീക്ഷകൾ തകർത്തു. 13 പോയന്റുമായി ഇപ്പോൾ ഐഎസ്എല്ലിൽ അഞ്ചാമതാണ് മുംബൈ സിറ്റി എഫ്സി. നാലമത് ജെംഷദ്പൂർ എഫ്സി തന്നെയാണുള്ളത് .

Previous articleസൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവഴിയിൽ
Next articleഓൾഡ് ഈസ് ഗോൾഡ്, 48കാരൻ പ്രവീൺ തംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ