ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇന്ന് നടന്ന പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സി ജംഷഡ്പൂർ എഫ്‌സിയെ 3-2 ന് പരാജയപ്പെടുത്തി. നാടകീയമായ തിരിച്ചുവരവിലൂടെ ആണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. ഹൈദരാബാദിന് ഇത് അവരുടെ അവസാന ഒമ്പത് മത്സരങ്ങളിൽ ആദ്യ വിജയം ആണ്.
12-ാം മിനിറ്റിൽ മനോജ് മുഹമ്മദിന്റെ മികച്ച അസിസ്റ്റിൽ നിന്ന് മുഹമ്മദ് റാഫി തന്റെ ആദ്യ ഐഎസ്എൽ ഗോൾ നേടിയതോടെ ഹൈദരാബാദ് ലീഡ് എടുത്തു. എന്നാൽ 24-ാം മിനിറ്റിലും 27-ാം മിനിറ്റിലും ജാവി ഹെർണാണ്ടസ് രണ്ട് പെനാൽറ്റികൾ ഗോളാക്കി മാറ്റിയതിലൂടെ ജാംഷഡ്പൂർ 2-1ന് മുന്നിൽ എത്തി.
രണ്ടാം പകുതിയിൽ ഹൈദരാബാദ് ശക്തമായി തിരിച്ചുവന്നു. 69-ാം മിനിറ്റിൽ ജോസഫ് സണ്ണി നേടിയ ഗോൾ സ്കോർ 2-2 എന്നാക്കി. അഞ്ച് മിനിറ്റിനുശേഷം, ആൻഡ്രി ആൽബയുടെ ഫിനിഷ് ഹൈദരബാദിന്റെ ജയം ഉറപ്പിച്ചു.